ഒന്നിച്ചു മരിക്കാന്‍ തീരുമാനം; സൗമ്യക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് പിൻവാങ്ങി: ഭർത്താവ് അറസ്റ്റിൽ

റാന്നി∙ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സൗമ്യ(35) മരിച്ച സംഭവത്തിൽ ഭർത്താവ് വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിനേയാണ് (40) വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയും എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭർത്താവ് സുനിൽ പിൻവാങ്ങിയെന്ന് അന്വേഷണത്തിൽ വെളിവായതിനെ തുടർന്നാണ് അറസ്റ്റ്.