ആശ്വാസം ; രാജ്യത്ത് രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയർന്നു; ഇന്ന് 62,480 പുതിയ കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേര്‍ക്ക്. 1,587 പേര്‍ മരിച്ചു. 88,977 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,97,62,793ആണ്. ഇതില്‍ 2,85,80,647 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,83,490 നിലവില്‍ 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,89,60,399 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

