KSDLIVENEWS

Real news for everyone

18 മണിക്കൂര്‍ തിരച്ചില്‍, പിടിച്ചത് 21 കോടിയുടെ സ്വര്‍ണം, കടത്തിയത് കാറിലെ രഹസ്യ അറകളില്‍

SHARE THIS ON

ന്യൂഡൽഹി: മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 43 കി.ഗ്രാം സ്വർണം റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. കാറിന്റെ അടിയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലുള്ള സ്വർണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉള്ളിൽ മൂന്ന് രഹസ്യ അറകൾ തയ്യാറാക്കി സൂക്ഷിച്ച നിലയിലുള്ള സ്വർണം പിടികൂടിയത്. 18 മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്കൊടുവിലാണ് 260 വിദേശ നിർമിത സ്വർണബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. സ്വർണം കടത്താനുപയോഗിച്ച വാഹനം നേരത്തേയും കള്ളക്കടത്തിന് ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി.

കോവിഡ് ലോക്ക്ഡൗണിലും മണിപ്പുർ മ്യാൻമാർ അതിർത്തിയിൽ സ്വർണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 33 കോടി രൂപയുടെ 67 കിലോഗ്രാം സ്വർണമാണ് മ്യാൻമാർ സെക്ടരിലെ ഗുവഹാത്തി സോണലിൽ നിന്നുമാത്രം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!