KSDLIVENEWS

Real news for everyone

രമേശ് ചെന്നിത്തല AICC ജനറല്‍ സെക്രട്ടറിയാകും: പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കും

SHARE THIS ON

ന്യൂഡൽഹി: രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നൽകുക. എഐസിസി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ചെന്നിത്തലയ്ക്കു നൽകുന്ന പദവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുക.

2004 ൽ ചെന്നിത്തല പ്രവർത്തക സമിതി അംഗമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ചെന്നിത്തല പ്രവർത്തിച്ചിട്ടുണ്ട്.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തും പഞ്ചാബും. ഈ സാഹചര്യത്തിലാണ് ഇതിൽ ഏതെങ്കിലും ഒന്നിന്റെ ചുമതല ഏൽപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!