KSDLIVENEWS

Real news for everyone

മീന്‍കറി ലഭിച്ചില്ല; ഹോട്ടലിന്റെ ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന് മരിച്ചു

SHARE THIS ON

പാലക്കാട്: ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകർത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. മീൻ കറി കിട്ടാത്തതിന്റെ ദേഷ്യത്തിൽ കൈ കൊണ്ട് ശ്രീജിത്ത് ചില്ലുമേശ ഇടിച്ചു തകർക്കുകയായിരുന്നു.

ഞരമ്പ് മുറിഞ്ഞ് ചോരവാർന്നൊഴുകിയ ശ്രീജിത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും പക്ഷേ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.https://1318b3aa7921172d85424ee2cce7c495.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0

നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. അപ്പോഴേക്കും ഹോട്ടലിലെ ഭക്ഷണം തീർന്നു തുടങ്ങിയിരുന്നു. പരിചയമുള്ള ഹോട്ടലായതിനാൽ ശ്രീജിത്ത് അകത്തുകയറി ബാക്കിയുണ്ടായിരുന്ന മീൻകറിയെടുത്തു.

എന്നാൽ ഇത് ഹോട്ടലിലെ ജീവനക്കാർക്ക് കഴിക്കാനുണ്ടെന്ന് പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്. ഹോട്ടലുടമകൾ ശ്രീജിത്തിനെയും സുഹൃത്തക്കളെയും ഹോട്ടലിൽ നിന്ന് പുറത്താക്കി. ഇതിൽ പ്രകോപിതനായാണ് ശ്രീജിത്ത് ചില്ലുമേശ തല്ലിത്തകർത്തത്.null

മദ്യപിച്ചാണ് ശ്രീജിത്തും സംഘവും ഹോട്ടലിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!