KSDLIVENEWS

Real news for everyone

100-ാം ജന്മദിനമാഘോഷിച്ച്‌ മോദിയുടെ അമ്മ; ആശംസകളുമായി മോദിയെത്തി

SHARE THIS ON

അഹമ്മദാബാദ്: 100-ാം ജന്മദിനമാഘോഷിക്കുന്ന മാതാവിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടിലെത്തി.

അമ്മ ഹീരാബെന്‍ മോദിയുടെ ജന്മദിനമായ ഇന്ന് ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് മോ​ദി ആശംസകള്‍ നേര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഗുജറാത്തിലെ അമ്മയുടെ വസതിയില്‍ മോദിയെത്തി.

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തിയത്. ഇന്ന് പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പാവഗഢ് സന്ദര്‍ശിക്കും. അവിടെ അദ്ദേഹം പൂജ നടത്തിയ ശേഷം പതാക ഉയര്‍ത്തും.

പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം, കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി ക്ഷേത്രം ജീര്‍ണാവസ്ഥയിലായിരുന്നു. ഇപ്പോള്‍ പുതിയ രൂപത്തില്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!