KSDLIVENEWS

Real news for everyone

വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം, വധു നാല് മാസം ഗര്‍ഭിണി; പൊലീസില്‍ പരാതിയുമായി വരന്‍

SHARE THIS ON

ലക്നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോഴേക്കും ഭാര്യ നാലുമാസം ഗര്‍ഭിണിയാണെന്നാരോപിച്ച്‌ പൊലീസില്‍ യുവാവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഗഞ്ച്ലാ സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് യുവാവിന്റെ അമ്മ കണ്ടെത്തി.

ബന്ധുവിന്റെ നിര്‍ദേശപ്രകാരമാണ് അയല്‍ ജില്ലയിലെ പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും യുവാവിനും പെണ്‍കുട്ടിയെ ഇഷ്ടപ്പെ‌ട്ടതോടെ ഒന്നരമാസം മുമ്ബ് വിവാഹിതരായി. എന്നാല്‍ ഇപ്പോള്‍ യുവതി നാല് മാസം ഗര്‍ഭിണിയാണെന്നും താന്‍ തട്ടിപ്പിനിരയായെന്നും കാണിച്ചാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

വിവാഹം കഴിക്കണോ വരന്‍ ക്ലീന്‍ ഷേവ് ചെയ്യണം, വിചിത്രമായ ചില നിര്‍ദ്ദേശങ്ങളുമായി പ്രമേയം

ഗര്‍ഭിണായാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്നു പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊല്‍ഹുയി പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ അഭിഷേക് സിങ് പറഞ്ഞു.

പട്ടാള യൂണിഫോമില്‍ വധൂവരന്മാര്‍; കാരണമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!