കാസർകോട് ജില്ലയിൽ ഇന്ന് (18–6–2022); അറിയാൻ, ഓർക്കാൻ..

കാസർകോട് ∙ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ പ്രതിവർഷം 6000 രൂപ കൈപ്പറ്റുന്ന കർഷകർ, പദ്ധതിയിൽ റജിസ്റ്റർ ചെയ്ത കൈവശ ഭൂമിയുടെ വിവരം, ആധാർ, ബാങ്ക് അക്കൗണ്ട്, ഫോൺ നമ്പർ സഹിതം റവന്യു പോർട്ടലിൽ റജിസ്റ്റർ ചെയ്ത് വെരിഫിക്കേഷൻ 26നകം പൂർത്തിയാക്കണം.
കുടുംബശ്രീ: കൗൺസിലർ നിയമനം
കാസർകോട് ∙ കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർമാരെ താൽക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച 28ന് 10ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ. ഫോൺ: 0467–2201205, 18004250716.
ഡയാലിസിസ് ടെക്‌നിഷ്യൻ നിയമനം
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ മുഖേന ഡയാലിസിസ് ടെക്‌നിഷ്യനെ നിയമിക്കുന്നു. കൂടിക്കാഴ്ച 22ന് 10.30ന് ജില്ലാ ആശുപത്രി ഓഫിസിൽ. പ്രായപരിധി: 18-45. ഫോൺ: 0467–2217018.
റേഡിയോഗ്രഫർ നിയമനം
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ മുഖേന റേഡിയോഗ്രഫറെ നിയമിക്കുന്നു. കൂടിക്കാഴ്ച 29ന് 10.30ന് ജില്ലാ ആശുപത്രി ഓഫിസിൽ. പ്രായപരിധി 18-45. ഫോൺ: 0467–2217018.

