KSDLIVENEWS

Real news for everyone

ആകാശക്കുഴപ്പം തീരാതെ എയര്‍ ഇന്ത്യ; അഹമ്മദാബാദ് അപകടത്തിന് പിന്നാലെ റദ്ദാക്കിയത് 66 ഡ്രീംലൈനര്‍ വിമാനങ്ങള്‍

SHARE THIS ON

ന്യുഡല്‍ഹി: 270 പേരുടെ ജീവൻ അപഹരിച്ച അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യ റദ്ദാക്കിയത് 66 ഡ്രീംലൈനർ സർവീസുകള്‍.

ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളുപയോഗിച്ചുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയർഇന്ത്യയുടെ ആറ് അന്താരാഷ്ട്ര സർവീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.ഡല്‍ഹി-ദുബായ് (AI 915), ഡല്‍ഹി-വിയന്ന (AI 153), ഡല്‍ഹി-പാരീസ് (AI 143), അഹമ്മദാബാദ്-ലണ്ടൻ (AI 159), ബെംഗളൂരു-ലണ്ടൻ (AI 133), ലണ്ടൻ-അമൃത്സർ (AI 170) തുടങ്ങിയ സര്‍വീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്.അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട അതേ വിഭാഗത്തിലുള്ള ബോയിംഗ് 787-8 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഈ റൂട്ടുകളില്‍ ഭൂരിഭാഗവും സർവീസ് നടത്തുന്നത്.

അപകടം നടന്ന ജൂണ്‍ 12 ശേഷം അഹമ്മദാബാദ്-ലണ്ടൻ റൂട്ടിലെ ഒരണ്ണം ഉള്‍പ്പെടെ കുറഞ്ഞത് 13 എയർ ഇന്ത്യ ഡ്രീംലൈനർ വിമാന സർവീസുകള്‍ ചൊവ്വാഴ്ച നിർത്തി വെച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സർവീസുകള്‍ നിർത്തിവെച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതും വ്യോമാതിർത്തി അടച്ചതുമെല്ലാം എയർ ഇന്ത്യ സർവീസുകളെ ബാധിച്ചതായി ഡിജിസിഎ വ്യക്തമാക്കി. ജൂണ്‍ 12 ന്, സർവീസ് നടത്തിയതില്‍ 50 എണ്ണം ബോയിംഗ് 787 വിമാനങ്ങളായിരുന്നു.ഇതില്‍ അഞ്ച് ഡ്രീംലൈനറുകള്‍ ഉള്‍പ്പെടെ ആറ് എണ്ണം റദ്ദാക്കുകയും ചെയ്തു.

സാങ്കേതിക തകരാർ കണ്ടെത്തിയതിനെതുടര്‍ന്ന് സാൻ ഫ്രാൻസിസ്കോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടെ എയർ ഇന്ത്യ വിമാനം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്രാക്കാരെ കൊല്‍ക്കത്ത വിമാനത്താവളത്തിലിറക്കുകയും ചെയ്തു. ഡല്‍ഹി- മെല്‍ബണ്‍ എയർ ഇന്ത്യ വിമാനം റദ്ദാക്കിയതില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.

തിങ്കളാഴ്ച മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള എയർ ഇന്ത്യയുടെ AI2493 വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തിരുന്നു. ഡല്‍ഹി-റാഞ്ചി എയർ ഇന്ത്യ എക്‍സ്‍പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോയ എയർ ഇന്ത്യ എക്സ് പ്രസ് വിമാനം തിങ്കളാഴ്ച പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്.

അതേസമയം, സർവീസുകള്‍ റദ്ദാക്കലുകള്‍ എയർഇന്ത്യക്ക് പുത്തരിയല്ലെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. 2024 ല്‍ സാങ്കേതികമോ മറ്റോ കാരണങ്ങള്‍ മൂലം എയർ ഇന്ത്യ പ്രതിദിനം ശരാശരി നാല് സർവീസുകള്‍ റദ്ദാക്കുന്നുണ്ടെന്നാണ് പാർലെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവില്‍ ആഭ്യന്തര, അന്തർദേശീയ മേഖലകളിലായി പ്രതിദിനം 1,000-ത്തിലധികം വിമാനങ്ങളാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. അഹമ്മദാബാദ് അപകടത്തിന് ശേഷം ഡ്രീംലൈനറുകളുടെ സുരക്ഷാ പരിശോധനകള്‍ നടത്തണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!