KSDLIVENEWS

Real news for everyone

കുമ്പള KSEB പരിധി പ്രദേശങ്ങളിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അഷ്‌റഫ്‌ കർള പരാതി നൽകി

SHARE THIS ON

കുമ്പള: കെ എസ് ഇ ബി കുമ്പള സെക്ഷൻ പരിധിയിൽ, കഴിഞ്ഞ ഒരു മാസമായിട്ട് സ്ഥിരമായി അടിക്കടി വൈദ്യുതി മുടങ്ങുകയാണ്. മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴും വൈദ്യുതി മണിക്കൂറുകൾ മുടങ്ങുന്നത് കുമ്പളയുടെ മാത്രം പ്രത്യേകതയാണ്. പരാതിപ്പെടുന്ന അവസരങ്ങളിൽ ഓഫീസിലെ ഫോൺ നിശ്ചലമാണ്, കിട്ടിയാൽ തന്നെ വ്യക്തമായ മറുപടികൾ ലഭ്യമാകുന്നില്ല.

കുമ്പള സെക്ഷൻ ഓഫീസിലെ അനാസ്ഥയും, ഒളിച്ചുകളികളും ഇതിലൂടെ ബോധ്യമാകുന്നുണ്ട്. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റ പണികളും ഒടിഞ്ഞ് വീഴാറായ മരങ്ങൾ നീക്കം ചെയ്യലും അടക്കം മുന്നൊരുക്കം നടത്താത്തതും ഇതിനൊരു കാരണമാണ്

അടിക്കടി വൈദ്യുതി മുടങ്ങുന്നതിലൂടെ കുട്ടികളുടെ ശരിയായ പഠനവും, കൊതുക് കടി കാരണം മാരക രോഗങ്ങളും ഉറക്കവും നഷ്ടപ്പെടുന്നു.

വൈദ്യുതി നിലച്ച സമയത്ത് മോട്ടോർ പ്രവർത്തിക്കാൻ കഴിയാത്തത് കൊണ്ട് റൈയിൽവേ അണ്ടർ പസ്സേജിൽ വെള്ളം കെട്ടികിടക്കുന്നത് കാരണം , അവിടെത്തെ ഗതാഗതം തന്നെ താറുമാറാകുന്നു, അത് ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുന്നു.

വൈദ്യുതി ലൈനുകളിൽ അറ്റകുറ്റ പണി നടത്തേണ്ട സമയത്ത് അത് ചെയ്യാതെയും , സ്വയ സുരക്ഷയുടെ പേരിലും മറ്റും മുടക്കുന്നതിനെ പറ്റി അന്യോഷണം നടത്തി പരിഹാരം കാണണമെന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള കാസറഗോഡ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി.

error: Content is protected !!