പൈവളിഗെയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ബന്ധുവിന് പരിക്ക്
പൈവളിഗെ: പൈവളിഗെയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബന്ധുവിന് പരിക്കേറ്റു. കൂടല്‍ മേര്‍ക്കളയിലെ മുഹമ്മദ്-കുഞ്ഞലീമ്മ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ എന്ന സിദ്ധീഖ് (32) ആണ് മരിച്ചത്. ബന്ധു ഹേരൂര്‍ ബി.സി. റോഡിലെ മുഹമ്മദ് ഹനീഫ (35)ക്കാണ് പരിക്ക്. ഇന്നലെ രാവിലെ പത്തര മണിയോടെ പൈവളിഗെ കളായി പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ രണ്ട് പേരേയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കര്‍ വൈകിട്ടോടെയാണ് മരിക്കുകയായിരുന്നു. ഭാര്യ: നിഷ. മക്കള്‍: സഫാന, സിഫാറ.