കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എയിംസില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിതഷായെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി എയിംസില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചിനെ തുടര്‍ന്ന് നേരത്തെ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. അതിന് ശേഷവും തുടര്‍ച്ചയായി തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. കോവിഡ് തുടര്‍ചികിത്സയാണ് ചെയ്യുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ആസ്പത്രിയില്‍നിന്നു ഔദ്യോഗിക ജോലികളില്‍ വ്യാപൃതനാണെന്നും അധികൃതര്‍ വ്യക്തമാക്കി.