നീലേശ്വരം ബങ്കളത്ത് ഗൃഹപ്രവേശനത്തിന് വന്നവരും നാട്ടുകാരും തമ്മിൽ തല്ല് പോലീസ് കേസടുത്തു.
നീലേശ്വരം: ബങ്കളത്തെ പാണ്ടിക്കോട്ട് ഗൃഹപ്രവേശനത്തിനെത്തിയവരും നാട്ടുകാരും തമ്മിലടിച്ചു. തിങ്കളാഴ്ചയാണ് സംഭവം. വീട്ടുകാർ ക്ഷണിച്ചത് പ്രകാരം എത്തിയവരും പ്രദേശത്തുള്ളവരുമാണ് വാക്കുതർക്കത്തിനൊടുവിൽ തമ്മിലടിച്ചത്. സംഭവമറിഞ്ഞ് നീലേശ്വരം എസ്.ഐ. കെ.പി. സതീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇവരെ വിരട്ടിയോടിച്ചു. ഇതിൽ ചിലർ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഗൃഹപ്രവേശനത്തിന് പുറത്തുനിന്നും എത്തിയവർക്ക് മദ്യം നൽകിയിരുന്നുവെന്നും ഇതാണ് വാക്കുതർക്കത്തിലേക്കും പിന്നീട് അടിയിലേക്കും എത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഗൃഹപ്രവേശനത്തിന് പുറത്തുനിന്നും എത്തിയ നാലുപേർക്കെതിരേ നീലേശ്വരം പോലീസ് സ്വമേധയാ കേസെടുത്തു.