കിഴൂർ തീരദേശ മേഖലയിൽ കോവിഡ് മരണം തുടരുന്നു; രോഗം വ്യാപകമാകുന്നു. ആരോഗ്യ വകുപ്പ് നിസ്സംഗതയിൽ

കിഴൂർ: കഴിഞ്ഞ ഒരു മാസത്തോളമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട കിഴൂരിൽ രോഗ വ്യാപനം തുടരുകയും രണ്ട് മരണങ്ങൾ കോവിഡ് രോഗമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ട് പോലും പഞ്ചായത്ത് തല ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ ഗൗരവായി കാണുന്നില്ലെന്ന് വ്യാപകമായ പരാതിയുയർന്ന് വരികയാണ് തീരദേശ മേഖലയിലെ നവ മാധ്യമ ഗ്രൂപ്പുകളിലൂടെ,
ഇക്കഴിഞ്ഞ ദിവസങ്ങളിൽ റാഫിഡ് ടെസ്റ്റെന്ന പേരിൽ നടത്തിയ പരിശോധനയിൽ തീരദേശ മേഖലയിൽ പലർക്കും നെഗറ്റീവാണെന്ന് പറയുകയും, ശേഷം പല വീടുകളിലേക്കും പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് പോസിറ്റീവാണെന്ന് അറിയിച്ചിട്ടും പഞ്ചായത്ത് മെഡിക്കൽ ഓഫിസറൊ ബന്ധപ്പെട്ട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥമാരൊ വീട്ടുകാരെ സന്ദർശിച്ച് തുടർ നടപടികൾ എടുക്കാൻ തയ്യാറായിട്ടില്ലെന്നും, കിഴൂർ തീരപ്രദേശത്തെ ഒരു സ്ത്രീ ഏറെ വൈകാരികമായി പറയുന്ന ശബ്ദരേഖ പ്രദേശത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
ചെമ്മനാട് പഞ്ചായത്തിൽ രോഗ വ്യാപനം തടയുന്നതിലും, ജനങ്ങളെ ബോധവത്കരിക്കുന്നതിലും ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാർ ഏറെ അലംഭാവം കാണിച്ചതിന്റെ പരിണിത ഫലമാണ് പ്രദേശത്ത് രോഗവ്യാപനത്തിന് നിമിത്തമായതെന്ന്, വിലയിരുത്തപ്പെടുന്നു.
ചെമ്മനാട് പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ അലംഭാവം ചൂണ്ടി കാണിച്ച് കൊണ്ട് ആരോഗ്യമന്ത്രിക്ക് ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദിൻ കെ. മക്കോട് നിവേദനമയക്കുമെന്ന് അറിയിച്ചു.