എയർ ഇന്ത്യയുടെ ടൗൺ ടു ടൗൺ നോൺ സ്റ്റോപ്പ് സർവീസ്
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നിർത്താതെ പറക്കും.

കൊച്ചി : കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ നിര്‍ത്താതെ പറക്കും . വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
ഈ മാസം 28ന് ആരംഭിക്കുന്ന കൊച്ചി- ലണ്ടന്‍ സര്‍വീസ് സെപ്റ്റംബര്‍ 27 വരെ തുടരും. ആഴ്ചയില്‍ രണ്ടു വീതം സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിമാനങ്ങള്‍ എത്തും.
ഞായറാഴ്ച പുലര്‍ച്ചെ 12.15ന് ലണ്ടനില്‍ നിന്നു യാത്രക്കാരുമായി എത്തുന്ന എഐ 1186 നമ്ബര്‍ എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.20ന് മടങ്ങും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് എത്തുന്ന വിമാനം രാവിലെ ആറിന് ലണ്ടനിലേക്ക് മടങ്ങും.