കാസർഗോഡ് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 40 പേർക്കും. 127 പേർക്ക് രോഗ മുക്തി
കാസർഗോഡ് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 40 പേർക്കും. 127 പേർക്ക് രോഗ മുക്തി
ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന്(ആഗസ്റ്റ് 18) ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5093 പേര്‍
വീടുകളില്‍ 4031 പേരും സ്ഥാപനങ്ങളില്‍ 1062 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5093 പേരാണ്. പുതിയതായി 293 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 819സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 507 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 308 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 107 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥപനം തിരിച്ചുള്ള കണക്ക് :
ചെമ്മനാട്- ആറ്
ഉദുമ-11
കുമ്പള- മൂന്ന്
പുല്ലൂര്‍ പെരിയ- ഒന്ന്
അജാനൂര്‍- മൂന്ന്
ചെങ്കള- അഞ്ച്
കാഞ്ഞങ്ങാട്- ഏഴ്
കള്ളാര്‍- ഒന്ന്
വലിയപറമ്പ- ഒന്ന്
നീലേശ്വരം- രണ്ട്
തൃക്കരിപ്പൂര്‍- ഒന്ന്
പള്ളിക്കര- ഒന്ന്