കാസറഗോഡ് ജില്ലാ എയിംസ് കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ നടന്നു വരുന്ന പദയാത്രയ്ക്ക് ചൗക്കിയിൽ സ്വീകരണം നൽകി സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിതൃ പരിഷത്ത്

ചൗക്കി: ആരോഗ്യരംഗത്ത് കാസറഗോഡിന്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി എയിംസ് കാസറഗോഡു തന്നെ ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനു പ്രൊപ്പോസൽ നൽകുമ്പോൾ അതിനു കാസറഗോഡിനു തന്നെ പ്രഥമസ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഞ്ചേശ്വരത്തു നിന്നും മനുഷ്യാവകാശ പ്രവർത്തകൻ നാസർ ചെർക്കളം ജാഥാ ലീഡറായി ആരംഭിച്ച പദയാത്രയ്ക്ക് ചൗക്കിയിൽ വെച്ച് സന്ദേശം സംഘടനയുടെ നേതൃത്ത്വത്തിൽ സ്വീകരണം നൽകി ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ ട്രഷറർപി.എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കോ വിഡ് കാലത്ത് കാസറഗോഡുകാർക്ക് നിരവധി ജീവൻ നഷ്ടപ്പെടാൻ കാരണമായത് ഇവിടെ നല്ലൊരു മെഡിക്കൽ കോളേജിന്റെ അഭാവമായിരുന്നു കണ്ണൂർ വരെ മാത്രമെ കേരളം ഉള്ളൂ എന്ന നിലയിലായിരുന്നു കഴിഞ്ഞ കാല സർക്കാറുകൾ നമ്മോടു കാണിച്ചത് അതിനൊരു മാറ്റം വേണം ഈ കൂട്ടായ്മ ഒരു വൻ വിജയമാക്കി മാറ്റണമെന്നും ഇത് കാസറഗോഡുകാരുടെ എല്ലാവരുടേയും കൂട്ടായ്മയാണെന്നും നാം ഒറ്റക്കെട്ടായി നിന്ന് എയിംസ് കാസറഗോഡിനു സ്വന്തമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മാസ്റ്റർ പറഞ്ഞു കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതം പറഞ്ഞു ജാഥാ ലീഡർ നാസർ ചെർക്കളം ജാഥാ ഗങ്ങളെ പരിചയപ്പെടുത്തുകയും സന്ദേശം നൽകിയ സ്വീകരണത്തിനു നന്ദി പറയുകയും ചെയ്തു കാസറഗോഡിന്റെ ആരോഗ്യ വിദ്യാഭ്യാസ ഗവേഷണ രംഗത്തെ വളർച്ചയ്ക്ക് എയിംസ് നമുക്ക് നേടിയെടുക്കണമെന്നും അതിനായി നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നാസർ ചെർക്കളം പറഞ്ഞു ജാഥാ ഗം സിസ്റ്റർ ജയ ആന്റോ മംഗലത്ത് സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം എന്നിവർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു സുലൈമാൻ തോരവളപ്പ്, കെ.എം നാസർ ചൗക്കി ,ബഷീർ ഗ്യാസ് എന്നിവർ പങ്കെടുത്തു

