KSDLIVENEWS

Real news for everyone

കാസർഗോട്ട് ഐ,എൻ എൽ യോഗത്തിനിടെ സംഘർഷം, പ്രവർത്തകർ ചിതറിയോടി

SHARE THIS ON

കാസര്‍കോട് ഐഎന്‍എല്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തിനിടെ സംഘര്‍ഷം. കാസിം ഇരിക്കൂര്‍, വഹാബ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗം ചേർന്നത്. ഇതിനിടെയാണ് കാസിം ഇരിക്കൂർ വിഭാഗം വഹാബ് വിഭാഗത്തെ നേരിടുന്ന സാഹചര്യം ഉണ്ടായത്. രണ്ട് പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. എൺപതോളം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. അംഗത്വ വിതരണവുമായി ബന്ധപ്പെട്ടാണ് തർക്കവും സംഘർഷവും ഉണ്ടായത്. വിഡിയോ റിപ്പോർട്ട് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!