മലയാളി യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളിയായ സി.പി റിസ്‌വാനെ തിരഞ്ഞെടുത്തു. ഏഷ്യാകപ്പ് മത്സരങ്ങളിലാണ് കണ്ണൂര്‍ തലശ്ശേരി സൈദാര്‍ പള്ളി ചുണ്ടങ്ങപോയില്‍ പുതിയപുരയില്‍ റിസ്‌വാന്‍ റഊഫ് യുഎഇ ടീമിനെ നയിക്കുക. യു.എ.ഇ ദേശീയ ടീമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി നായകനാകുന്നത്. ശനിയാഴ്ച മുതല്‍ ഒമാനില്‍ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തില്‍ റിസ്‌വാന്‍ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാല്‍ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്കെതിരെ യു.എ.ഇക്ക് മത്സരിക്കാന്‍ കഴിയും. റിസ്‌വാന് പുറമെ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

