കേന്ദ്ര ആരോഗ്യമന്ത്രിയുടേത് വില കുറഞ്ഞ രാഷ്ട്രീയം ,തുറന്നടിച്ച് മുഹമ്മദ് അഷീൽ

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധനെതിരെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ രംഗത്ത്. ഹര്‍ഷ വര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണെങ്കില്‍ കൃത്യമായി പഠിച്ചിട്ട് വേണം കാര്യങ്ങള്‍ പറയാനെന്നും അഷീല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ വിമര്‍ശന കുറിപ്പില്‍ പറയുന്നു.
മഹാമാരിയുടെ കാലത്ത് തരം താണ രാഷ്ട്രീയം മാറ്റി നിര്‍ത്തണം. കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണ്. സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ ശാസ്ത്രജ്ഞന്മാരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടേത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ വിമര്‍ശിച്ചതല്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിലപാടെടുത്തപ്പോഴാണ് തരംതാണ രാഷ്ട്രീയമാണ് കേന്ദ്രമന്ത്രി നടത്തിയതെന്ന് അഷീല്‍ ആരോപിക്കുന്നത്.

