KSDLIVENEWS

Real news for everyone

Covid_19
സൗദിയിൽ 290 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു ; .411 പേര്‍ക്ക്​ രോഗമുക്തി ; 18 മരണം

SHARE THIS ON

റിയാദ് ​: സൗദി അറേബ്യയില്‍ പുതിയ കോവിഡ്​ കേസുകളുടെ പ്രതിദിന കണക്കില്‍​ ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്​ ബുധനാ​ഴ്​ച രേഖപ്പെടുത്തിയത്​.

290 പേര്‍ക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 18 പേര്‍ മരിച്ചു. 411 പേര്‍ക്ക്​ രോഗമുക്തിയുണ്ടായി.

ആകെ കോവിഡ്​ കേസുകളുടെ എണ്ണം 354208 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341515 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5710 ആണ്​.

6983 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 808 പേര്‍ ഗുരുതരസ്ഥിതിയിലാണ്​​​.

ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.5 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​ റിയാദിലാണ്, 63. മദീന​ 29, ഹാഇല്‍​ 24, ജിദ്ദ 13, മക്ക​ 12, ബുറൈദ​​​​ 11, ബല്‍ജുറഷി​ 10, അല്‍അയ്​സ്​​ 7, ഉനൈസ​​ 7, നജ്​റാന്‍​ 6, വാദി ദവാസിര്‍​​​ 6, ഹുഫൂഫ്​​​ 5, അല്‍അസ്​യാഹ്​ 5, ഖമീസ്​ മുശൈത്​​​​​ 5, എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!