KSDLIVENEWS

Real news for everyone

നഗരകുരുക്കില്‍ നിന്ന് രക്ഷ; കെ.എസ്.ആര്‍.ടി.സി ബൈപ്പാസ് ഫീഡര്‍ ബസുകള്‍ വരുന്നു

SHARE THIS ON

തിരുവനന്തപുരം: നഗരകുരുക്കില്‍ നിന്നും ഇനി മോചനം കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര ബസുകളുടെ യാത്ര ഇനി ബൈപ്പാസുകളിലേക്ക് മാറും.

പ്രധാന പാതകളില്‍നിന്നും ജില്ലാ ആസ്ഥാനങ്ങളില്‍നിന്നും ബൈപ്പാസ് ആരംഭിക്കുന്ന ഭാഗത്ത് ബൈപ്പാസ് ഫീഡര്‍ ബസുകള്‍ യാത്രക്കാരെ എത്തിക്കും.

ഇവയിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍നിന്നും ബൈപ്പാസ് ഫീഡര്‍ ബസുകള്‍ ഉണ്ടാകും. ദീര്‍ഘദൂര ബസുകളില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇവയില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പോകാം.

ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ യാത്ര ചെയ്യുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രാസമയം കൂടുതലാണ്. ബൈപ്പാസുകളിലേക്ക് യാത്ര മാറ്റുന്നതോടെ സമയം ലാഭിക്കാനാകും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!