പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ പിടികിട്ടാപ്പുള്ളിയുടെ ശ്രമം; ആറ് പൊലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട് പിടികിട്ടാപ്പുള്ളിയെ പിടികൂടാനായി പോയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. വിവിധ ജില്ലകളില്‍ കേസുകളുള്ള കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്
പ്രതികളുടെയും കൂട്ടാളികളുടെയും ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഡെന്‍സാഫ് സ്‌ക്വാഡ് അംഗം ജോമോന്റെ കാല്‍ മുട്ടിന് ഗുരുതര പരിക്കേറ്റു. ജോമോനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ക്വട്ടേഷന്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ടിങ്കു മാവൂര്‍ കുന്ദംമംഗലം അതിര്‍ത്തിയിലെ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായി പൊലീസിന് വിവരം കിട്ടി. ഇയാളെ ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കൊളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു . റോഡിന്റെ നടുക്ക് നിര്‍ത്തിയിട്ട വാഹനത്തിന് മുകളില്‍ കയറിനിന്ന് ഇയാള്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ കൂട്ടം ചേര്‍ന്ന് പിടികൂടുകയായിരുന്നു. ടിങ്കുവിന്റെ കൂട്ടാളികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല

