വിദ്യാർഥികളെ പറയൂ’ : പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ കാസർകോട് വിദ്യാർഥികളോടൊപ്പം മന്ത്രി

കുണ്ടംകുഴി : സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി വിദ്യാർഥികളുടെ അഭിപ്രായം അറിയാൻ നടത്തിയ ‘വിദ്യാർഥികളേ പറയൂ’ ക്ലാസ്മുറി ചർച്ച സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ഇതേത്തുടർന്ന് വ്യാഴാഴ്ച 11.30 മുതൽ ഒരുമണിവരെ സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളെ ഉൾപ്പെടുത്തി ചർച്ച നടന്നു.
വിദ്യാർഥികളുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കും പാഠ്യപദ്ധതി പരിഷ്കരണമെന്ന് സ്കൂളിൽ വിദ്യാർഥികളുമായി സംവദിച്ചശേഷം മന്ത്രി പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി.
അധ്യാപകൻ കെ. രാധാകൃഷ്ണൻ ചർച്ച നിയന്ത്രിച്ചു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, ഡി.ഡി.ഇ. സി.കെ. വാസു, ഡി.ഇ.ഒ. എൻ. നന്ദികേശൻ, എ.ഇ.ഒ. അഗസ്റ്റിൻ ബർണാഡ്, പ്രിൻസിപ്പൽ കെ. രത്നാകരൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡി. നാരായണ, പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന പി. ഹാഷിം, ഡോ. വിനോദ്കുമാർ പെരുമ്പള, എം. അനന്തൻ എന്നിവർ സംസാരിച്ചു.

