KSDLIVENEWS

Real news for everyone

മിത്രംസ് , മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല ‘ കടകംപള്ളി

SHARE THIS ON

ശബരിമലയില്‍ ആധുനിക അന്നദാന മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത് കേരള സര്‍ക്കാറിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 21.55 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അന്നദാന മണ്ഡപ നിര്‍മ്മാണത്തിന് ചെലവാക്കിയതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

“ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്. പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം.”ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്ബു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്-മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം.
ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!