KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പുകാലത്ത് പ്രവർത്തകന്റെ നേർച്ച; രാജ് മോഹൻ ഉണ്ണിത്താന് പച്ചരി കൊണ്ട് തുലാഭാരം

SHARE THIS ON

തായന്നൂർ ∙ രാജ് മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി കോൺഗ്രസ് പ്രവർത്തകന്റെ നേർച്ച. ഒടുവിൽ വിജയിച്ച വന്ന എംപിക്കുവേണ്ടി 3 വർ‌ഷത്തിനു ശേഷം ഇന്നലെ ക്ഷേത്രത്തിൽ തുലാഭാരം.മുക്കുഴി പാൽക്കുളം ദേവി ക്ഷേത്ര ഉത്സവത്തിൽ ആണ് പച്ചരി കൊണ്ട് തുലാഭാരം നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം കോൺഗ്രസ് പ്രവർത്തകൻ കർഷകനായ കാട്ടൂർ തമ്പാൻ നായർ ക്ഷേത്രത്തിൽ നേർച്ച പറഞ്ഞതായിരുന്നു ഇത്. ജയിച്ച ശേഷമാണ് തമ്പാൻ നായർ ഇക്കാര്യം രാജ് മോഹൻ ഉണ്ണിത്താൻ എംപിയെ അറിയിച്ചത്.

ക്ഷേത്ര ഉത്സവ ചടങ്ങിൽ പങ്കെടുത്തു തുലാഭാരം നടത്താൻ തമ്പാൻ നായരും ഭാര്യ ലക്ഷ്മിയും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വസതിയിൽ ചെന്നു ക്ഷണിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് എത്തി ക്ഷേത്ര പ്രദക്ഷിണം നടത്തി പ്രാർഥനകളോടെ എംപിയുടെ തുലാഭാരം നടന്നപ്പോൾ നേർച്ച പറഞ്ഞ തമ്പാൻ നായർക്കും കുടുംബത്തിനും രാജ്മോഹൻ ഉണ്ണിത്താൻ നേടിയ വിജയത്തിലേറെ സന്തോഷത്തിളക്കമായി. ഒന്നര പതിറ്റാണ്ടു കോടോം-ബേളുർ പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായിരുന്നു ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!