ജില്ലാ ഇ ഡിവിഷൻ ക്രിക്കറ്റ് തകർപ്പൻ ജയത്തോടെ ബ്ലൈസ് തളങ്കര ഫൈനലിൽ

കാസറഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന് വരുന്ന ജില്ലാ ഇ-ഡിവിഷൻ ക്രിക്കറ്റ് സെമി ഫൈനലിൽ ബ്ലൈസ് തളങ്കര ഫൈനലിൽ പ്രവേശിച്ചു.
ബ്രദേഴ്സ് കല്ലങ്കൈയെ 91 റൺസിനാണ് ബ്ലൈസ് തളങ്കര തോൽപ്പിച്ചത്,
ടോസ് നേടിയ ബ്രതേഴ്സ് കല്ലൻഗൈ ഫീൽഡിങ് തെരഞ്ഞടുക്കുകയായിരുന്നു,
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ബ്ലൈസ് തളങ്കര നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 189 നേടിയപ്പോൾ മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രതേഴ്സ് കല്ലൻഗൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.,
ബ്ലൈസ് തളങ്കരയ്ക്ക് വേണ്ടി ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയ സൈഫുദ്ദീൻ 4 ഓവറിൽ 14 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി മാൻ ഓഫ് ദി മാച്ചായി, ബാറ്റിങ്ങിൽ എം നവാസ് 41 റൺസും ഷൗക്കത്ത് 34 ഉം ഷുഹൈബ് 27 റൺസും നേടി മികച്ച പ്രകടനം നടത്തി.
നാളെ നടക്കുന്ന ഫൈനലിൽ ബ്ലൈസ് തളങ്കര IMCC കാഞ്ഞങ്ങാടിനെ നേരിടും…

