KSDLIVENEWS

Real news for everyone

ബിഹാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന് തീപ്പിടിച്ചു; ആളപായമില്ല, അന്വേഷണം നടത്തുമെന്ന് റെയില്‍വെ

SHARE THIS ON

പട്ന: ബിഹാറിലെ മധുബനിയിൽ ട്രയിനിന് തീപിടിച്ചു. മധുബനി റെയൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രയിനിന്റെ കോച്ചുകൾക്കാണ് തീപിടിച്ചത്. സ്വതന്ത്ര സേനാനി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചിലാണ് തീ പടർന്നുപിടിച്ചത്. യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. അതിനാൽ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാനായെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മണിയോടെ തന്നെ തീയണയ്ക്കാനായെന്നും യാത്രക്കാർക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!