KSDLIVENEWS

Real news for everyone

ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിർദേശങ്ങളുമാണ് ഉള്ളത്.കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ്. കാർഷിക മേഖലയിൽ വരുമാനം അമ്പത് ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.

ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും
ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.

15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും
കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും.

15000 സ്റ്റാർട്ട് അപ്പുകൾ
അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ട് അപ്പുകൾകൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്കു രൂപം നൽകും.

പൊതുമേഖലയെ സംരക്ഷിക്കും
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവൽക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും.

സ്വകാര്യ നിക്ഷേപം
മെച്ചപ്പെട്ട നിക്��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!