12 വയസുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പിന്‍ പുറത്തെടുത്തു

മംഗളൂരു: 12 വയസുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പിന്‍ പുറത്തെടുത്തു. ബജല്‍ പക്കലട്ക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുബശിറില്‍ നിന്നാണ് ട്യൂബ് ഉപയോഗിച്ച് ദേര്‍ളകട്ട കെ എസ് ഹെഗ്ഡെ ആശുപത്രിയിലെ ശിശുവിദഗ്ധന്‍ ഡോ. രാംഗോപാല്‍ പിന്‍ നീക്കംചെയ്തത്.
പനിയും ജലദോഷവും ചുമയും കാരണം 15 ദിവസമായി കുട്ടി വിഷമിക്കുകയായിരുന്നു. ഭേദമാവാത്തതിനെത്തുടര്‍ന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് കാരണം കണ്ടെത്തിയത്. പിന്‍ എങ്ങിനെ ശ്വാസകോശത്തില്‍ എത്തിയെന്ന് കുട്ടിക്ക് അറിയില്ല

