കാസർകോട് മാരത്തൺ നാളെ

കാസർകോട് ∙ ഗുഡ് മോണിങ് കാസർകോട് ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കാസർകോട് മാരത്തൺ നാളെ നടക്കും. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നു രാവിലെ 6.30 ന് ആരംഭിക്കുന്ന 12 കിലോമീറ്റർ മാരത്തൺ എസ്പി ഓഫിസ്,പാറക്കട്ട, ചൂരി മീപ്പുഗിരി, കൂഡ്ലു, ആർഡി നഗർ, ഉളിയത്തടുക്ക ജംക്ഷൻ, മധൂർ ക്ഷേത്ര പരിസരത്തെത്തി അവിടെ നിന്നു തിരിച്ചു ഉളിയത്തടുക്ക ജംക്ഷൻ, എസ്പി നഗർ, ചെട്ടുംകുഴി വഴി കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. 5 കിലോമീറ്റർ മിനി മാരത്തൺ രാവിലെ 7ന് സ്റ്റേഡിയത്തിൽ നിന്നു തുടങ്ങി ചെട്ടുംകുഴി, എസ്പി നഗർ വഴി ഉളിയത്തടുക്ക ജംക്ഷനിലെത്തി വഴി തുടങ്ങിയിടത്ത് സമാപിക്കും. വനിതകൾക്കും, പുരുഷന്മാർക്കും പ്രത്യേകം മത്സരമുണ്ട്. മാരത്തണിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കു യഥാക്രമം 15000,10,000,5000 രൂപയും മിനി മാരത്തണിലെ വിജയികൾക്കു യഥാക്രമം 3000, 2000, 1000 രൂപയും കാഷ് അവാർഡായി നൽകുമെന്നു സംഘാടക സമിതി ഭാരവാഹികളായഎം.സദാശിവൻ, മൊയ്തീൻ കോളിക്കര, മനോജ് മേലത്ത്, മുഹമ്മദ് ഹാഷിം, കെ.ജി. റഹീസ് എന്നിവർ അറിയിച്ചു. 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കും 60 കഴിഞ്ഞ പുരുഷന്മാർക്കും 50 ന് മുകളിലുള്ള സ്ത്രീകൾക്കും പ്രോത്സാഹന സമ്മാനമായി നൽകും. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ അത്ലറ്റുകൾ മാരത്തണിൽ പങ്കെടുക്കും. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 8.30ന് സമ്മാന ദാന പരിപാടിയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, എ കെ എം അഷറഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും

