KSDLIVENEWS

Real news for everyone

കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

SHARE THIS ON

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്ത് കൂടിനിൽക്കുന്ന ആളുകൾ കോട്ടയം∙ എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര്‍ മരിച്ചു. പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ എന്നിവരാണു മരിച്ചത്. ചാക്കോച്ചനാണ് ആദ്യം മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് പിന്നീടു മരണത്തിനു കീഴടങ്ങുകയായിരുന്നു. കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!