ഭരണഘടനയില്‍ തിരുത്തല്‍ വേണമെന്ന് കുറിപ്പ്; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

ദില്ലി: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെയുള്ള കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ഭരണഘടനയില്‍ തിരുത്തല്‍ വേണമെന്ന ഫേസ്ബുക്ക് കുറിപ്പ് ആധാരമാക്കിയാണ് കേസിന് അനുമതി ചോദിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ കൃഷ്ണദാസ് കളവ് പറഞ്ഞതായി കാട്ടിയാണ് ഹര്‍ജിക്കാരനും സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടന്‍ കോടതിയെ സമീപിച്ചത്.
ഈ മാസം പന്ത്രണ്ടിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭരണ ഘടന ഭാരതീയവല്‍ക്കരിക്കണമെന്ന പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്വന്തം വാദത്തിന്റെ സാധൂകരണത്തിനായി ഇത്തരം അഭിപ്രായം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പറഞ്ഞിട്ടുണ്ടെന്ന് കൃഷ്ണദാസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് പറയാത്ത കാര്യങ്ങള്‍ കളവായി പറഞ്ഞെന്ന് കാട്ടിയാണ് കൃഷ്ണദാസിനെതിരായി കോടതിയലക്ഷ്യ ഹര്‍ജിക്ക് അഭിഭാഷകന് അപേക്ഷ നല്‍കിയത്.
റെയില്‍വേ പാസഞ്ചര്‍ അമിനറ്റിസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും ആയതിനാല്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം സൃഷ്ടിക്കുമെന്നും തെറ്റായ വിവരം കൂടുതല്‍ പ്രചരിക്കുമെന്നും അനുമതി ഹര്‍ജിയില്‍ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പൊതുജനങള്‍ക്കിടയില്‍ കോടതിയുടെ അന്തസിനെ ഇടിച്ചു താഴ്ത്തുന്നതൊന്നും താന്‍ കൃഷ്ണ ദാസിന്റെ പ്രസ്താവനയില്‍ കണ്ടില്ലെന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുമതി നിഷേധിച്ചുള്ള മറുപടിയില്‍ വ്യക്തമാക്കി.
മല്ലപ്പളളി പ്രസംഗത്തില്‍ അതീവദു:ഖം, ഭരണഘടനയെ അപമാനിച്ചില്ല, രാജി ധാര്‍മികത ഉയര്‍ത്തി; സഭയില്‍ സജിചെറിയാന്റെ വിശദീകരണം
തിരുവനന്തപുരം : ഭരണഘടനാ(indian constitution) വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍(niyamasabha) വിശദീകരണവുമായി സജി ചെറിയാന് (saji cheriyan)എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താന്‍. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കല്‍ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാന് പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന് വിശദീകരണം നടത്തിയത്.
അംബേദ്കറെ പ്രസംഗത്തില്‍ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഖം ഉണ്ട്. അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും സജി ചെറിയാന് പറഞ്ഞു. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചായിരുന്നു തന്റെ രാജിയെന്നും സജി ചെറിയാന് വിശദീകരിച്ചു.
ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുന്നത് പറഞ്ഞു. മൗലിക അവകാശങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രസംഗത്തിലുണ്ട്. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ഉള്ളടക്കം. സ്വതന്ത്ര ഭാരതത്തില്‍ ഭരണഘടനാ തത്വങ്ങള്‍ പാലിക്കന്നതില്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന തത്വങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉന്നയിച്ചു. താന്‍ നിര്‍വഹിച്ചത് പൊതു പ്രവര്‍ത്തകന്റെ കടമയാണ്. പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദം സഭയില്‍ പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാന് പറഞ്ഞു.

