കായംകുളത്ത്
ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് കുത്തേറ്റ് മരിച്ചു
ആലപ്പുഴ: കായംകുളത്ത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു
കായംകുളത്ത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊന്നു. എംഎസ്ഇ സ്‌കൂളിന് സമീപം താമസിക്കുന്ന സിയാദ് വൈദ്യനാണ്(36) കൊല്ലപ്പെട്ടത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കായംകുളം നഗരസഭാ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിവരുമ്പോഴാണ് കൊലപാതകം. കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മുജീബ്