പട്ടാള അട്ടിമറിയിലൂടെ മാലിയിൽ സൈന്യം ഭരണം പിടിച്ചെടുത്തു.
പ്രസിഡന്റും പ്രധാനമന്ത്രിയും അറസ്റ്റിൽ
ലോക രാജ്യങ്ങൾ ഞെട്ടി

മാലിയിൽ പട്ടാള അട്ടിമറി നീക്കത്തിനിടെ പ്രധാനമന്ത്രി ബോബോ കിസ്സയെയും പ്രസിഡന്റ് ഇബ്രാഹിം അബൂബക്കർ കൈതയെയും സൈന്യം അറസ്റ്റ് ചെയ്തു . സൈന്യം കലാപം ഉയർത്തിയ പിന്നാലെ പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു . രാജ്യത്ത് രക്തച്ചൊരിച്ചിലിന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് രാജി . ഇതോടെ ആഴ്ചകളായി നിലനിൽക്കുന്ന ഭരണ പ്രതിസന്ധി രൂക്ഷമായി . ചില മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട് . പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു .