KSDLIVENEWS

Real news for everyone

കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പരിഗണിക്കാൻ സാധ്യത
രാഹുലിനും പ്രിയങ്കയ്ക്കും എതിർപ്പില്ല

SHARE THIS ON

കണ്ണുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരും ഉയരുന്നു. കഴിഞ്ഞ കുറെക്കാലമായി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാല്‍. സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഈ വിഷയത്തില്‍ എതിര്‍പ്പില്ല. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു യുവ നേതാവ് കോണ്‍ഗ്രസിനെ നയിക്കട്ടെയെന്ന വികാരം കോണ്‍ഗ്രസിലുണ്ടായാല്‍ വേണുഗോപാലിന് നറുക്ക് വീണേക്കാം.

കേരളത്തില്‍ നിന്നുള്ള മറ്റൊരു എ ഐ സി സി യിലെ തല മുതിര്‍ന്ന നേതാവായ എ കെ ആന്റണിയുമായി ഈ വിഷയം സോണിയാ ഗാന്ധി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് മടങ്ങി വന്നത് കെ സി വേണുഗോപാലിന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണെന്ന് അദ്ദേഹത്തെ പിന്‍തുണക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!