ജലനിരപ്പ് ഉയരുന്നു; മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കൊച്ചി | ജലനിരപ്പ് അപകടമാംവിധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് പ്രധാന അണക്കെട്ടുകളില്‍ കെഎസ്ഇബി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ ഷോളയാര്‍, വയനാട് ബാണാസുര അണക്കെട്ടുകളില്‍ ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു
ബുധനാഴ്ച രാവിലെ 11 മണിക്കുള്ള കണക്കുകള്‍ പ്രകാരം കല്ലാര്‍ കുടി ഡാമില്‍ 455.25 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇവിടെ നിന്ന് 15 ക്യുമെക്‌സ് വെള്ളം ഒഴുക്കിവിടുന്നുണ്ട്. മൂഴിയാറില്‍ ജലനിരപ്പ് 190.95ലെത്തി. 11.03 ക്യുമെക്‌സ് ജലമാണ് ഇവിടെ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. പൊരിങ്ങല്‍കുത്തില്‍ 419.55 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 18.05 ക്യുമെക്‌സ് ഒഴുക്കിവിടുന്നുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച പൊന്മുടിയില്‍ 706.2 മീറ്ററാണ് ജലനിരപ്പ്. ഇവിടെ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.