33 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ; 3 വാർഡുകളിൽ മാത്രം സമ്പൂർണ ലോക്ഡൗൺ

കാസർകോട് ∙ ഓണത്തിനു ജില്ലയ്ക്ക് ആശ്വസിക്കാം. ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ഡൗണില്ല. 3 വാർഡുകളെ മാക്രോ കണ്ടെയ്ൻമെന്റ് സോണുകളായും 33 വാർഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയും നിയന്ത്രണങ്ങൾ നടപ്പാക്കും.
ഈ മാസം 11 മുതൽ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇൻഫെക്‌ഷൻ – ജനസംഖ്യാ അനുപാതമനുസരിച്ച് 8നു മുകളിൽ വരുന്ന, കാസർകോട് നഗരസഭയിലെ ആറാം വാർഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒൻപതാം വാർഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാർഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയും 33 വാർഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കിയും കലക്ടർ സ്വാഗത് ആർ.ഭണ്ഡാരി ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ഡൗൺ ഇല്ല.
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
5ൽ അധികം കോവിഡ് ആക്ടീവ് കേസുകൾ ഒരു പ്രത്യേക പ്രദേശത്തു കേന്ദ്രീകരിച്ച 33 വാർഡുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
∙ അജാനൂർ പഞ്ചായത്ത്: കൊളവയൽ-വാർഡ് 16, ചിത്താരി കടപ്പുറം-വാർഡ് 20, കല്ലിങ്കാൽ-വാർഡ് 19.
∙ ബളാൽ പഞ്ചായത്ത്: കോട്ടക്കുളം-വാർഡ് 13, മുണ്ടമണി- വാർഡ് 3.
∙ ബേഡഡുക്ക: പൊളിയൻകുന്ന്-വാർഡ് 6, ഉരുളാൽ-വാർഡ് 6.
∙ ചെങ്കള: കല്ലക്കട്ട-വാർഡ് 1, ബാലടുക്ക-വാർഡ് 7.
∙ ചെറുവത്തൂർ: പയ്യങ്കി-വാർഡ് 13, കണ്ണങ്കൈ-വാർഡ് 13
∙ ദേലംപാടി: മൊഗേർ-വാർഡ് 14
∙ കള്ളാർ: ചെറുപനത്തടി കോളനി-വാർഡ് 7
∙ കയ്യൂർ-ചീമേനി: ചീമേനി-വാർഡ് 11, പിലാംതോലി-വാർഡ് 12, പുലിയന്നൂർ-വാർഡ് 6
∙ കുറ്റിക്കോൽ: ശാസ്ത്രി നഗർ എസ്.ടി കോളനി-വാർഡ് 9
∙ മൊഗ്രാൽ പുത്തൂർ: ആസാദ് നഗർ-വാർഡ് 7
∙ മുളിയാർ: മുല്ലച്ചേരിയടുക്കം-വാർഡ് 13, കാനത്തൂർ-വാർഡ് 8
∙ പടന്ന: കിനാത്തിൽ-വാർഡ് 7, മച്ചിക്കാട്ട്-വാർഡ് 12
∙ പിലിക്കോട്: കുന്നുംകിണറ്റുകര-വാർഡ് 5, പടിക്കീൽ-വാർഡ് 6, മാണിയാട്ട് സെന്റർ-വാർഡ് 13
∙ തൃക്കരിപ്പൂർ: കുറ്റിച്ചി-വാ�

