KSDLIVENEWS

Real news for everyone

മൊഗ്രാൽ പത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാസൗകര്യം വിപുലപ്പെടുത്തുക. എസ്ഡിപിഐ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവുകാരണം ചികിത്സാ മന്ദഗതിയിലാണ് നടക്കുന്നത്. നിലവിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1: 30 വരെയാണ് ചികിത്സ സൗകര്യം ലഭ്യംഉള്ളത്.

മൊഗ്രാൽപുത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരാണ് ഉള്ളത്. സേവന സമയം ഉച്ചവരെ ആയതിനാൽ നിരവധി രോഗികളാണ് ചികിത്സ ലഭിക്കാതെ തിരിച്ചു പോകുന്നത്.

ചികിത്സാ സമയം അധികരിപ്പിക്കുകയോ, അതുമല്ലെങ്കിൽ അധികമായി ഒരു ഡോക്ടറെ നിയമിച്ച് രേഗികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ കുന്നിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്കർ ചൗക്കി സ്വാഗതo പറഞ്ഞു. ശിഹാബ് അറഫാത്ത്, അബ്ദുല്ലാ കല്ലങ്കൈ, ആഷിക് ബള്ളൂർ, ആഷിഫ് ഇഖ്ബാൽ ചേരങ്കൈ തുടങ്ങിയവർ സംസാരിച്ചു.
സാലിഹ് മൊഗ്രാൽപുത്തൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!