KSDLIVENEWS

Real news for everyone

ടൗൺ ടീം നെല്ലിക്കട്ട പുതിയ ക്ലബ്ബ് രൂപീകരിച്ചു

SHARE THIS ON

നെല്ലിക്കട്ട: നെല്ലിക്കട്ട ടൗണിൽ യുവാക്കളുടെ പുതിയ കൂട്ടായ്മ ടൗൺ ടീം നെല്ലിക്കട്ട രൂപം നൽകി. ക്ലബ്ബിന്റെ ഉദ്ഘാടനം ബദിയടുക്ക സർക്കിൾ ഇൻസ്‌പെക്ടർ സുധീർ കെ നിർവഹിച്ചു. പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് സാബിർ അധ്യക്ഷൻ വഹിച്ചു,അൻഷീഫ അർഷാദ് മുഖ്യ അഥിതിയായി, വേണു അതൃകുഴി, അബ്ദുൾ ഖാദർ എൻ.എ, ഇബ്രാഹിം കെ.എം, അബൂബക്കർ ഗിരി, നാസർ കാട്ടുകൊച്ചി, ഹനീഫ അൽ അമീൻ, പുരുഷോത്തമൻ നായർ, എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് ബദിയടുക്ക സ്റ്റേഷൻ സിവിൽ ഓഫിസർ ജനാർദ്ദനൻ നേതൃത്വം നൽകി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച
അബ്ദുല്ല ശുകുറിയ, യുസുഫ് ബിലാൽ നഗർ, ശങ്കരൻ, ശരീഫ് ചേരു പൈക്ക,ഡോക്ടർ അംശീദ മുഹമ്മദ്‌,അഡ്വക്കേറ്റ് തബ്ഷീറ,ഫാറൂഖ് മലബാർ, ഹകീം മലബാർ എന്നിവരെ ആദരിച്ചു.
അഷ്ഫാഖ് അർക്ക സ്വാഗതവും ഷാനിഫ് നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

ഫോട്ടോ : ക്ലബ് ഉദ്ഘാടനം ബദിയടുക്ക സർക്കിൾ ഇൻസ്‌പെക്ടർ സുധീർ കെ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!