പൈവളിഗ സ്കൂളിലെ റാഗിംഗ്; അതി വേഗത്തിലുള്ള നടപടിയും സർക്കാർ ചിലവിൽ വിദ്യാർത്ഥിക്ക് ഉന്നത തല ചികിത്സയും ആവശ്യപ്പെട്ട് പിഡിപി

ഉപ്പള: പൈവളിഗ കയർക്കട്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അബ്ബാസ് തൻവീറിനെതിരെ നടന്ന റാഗിംഗ് മൃഗീയവും മനുഷ്യത്വ രഹിതവും അപലനീയവും ആണെന്ന് പിഡിപി നേതാക്കൾ പറഞ്ഞു റാഗിങ്ങിനിരയായ വിദ്യാർത്ഥി അബ്ബാസ് തൻവീർ ചികിത്സയിൽ കഴിയുന്ന കുമ്പള ജില്ലാ ആശുപത്രിയിൽ പിഡിപി നേതാക്കൾ സന്ദർശിച്ചു. വിദ്യാർഥിയെ സന്ദർശിച്ച വേളയിൽ വിദ്യാർത്ഥിക്ക് ശ്വാസ തടസ്സം ഉണ്ടാകുന്ന അവസ്ഥയും പിഡിപി നേതാക്കൾ നേരിൽ കണ്ടു. ശരീരത്തിൽ രക്തം കുറയുന്ന രോഗം നേരത്തെയുള്ള വിദ്യാർത്ഥിക്ക് ആവശ്യമായ ചികിത്സ നൽകണം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥിക്ക് ഉള്ള മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കണം എന്നും പിഡിപി പറഞ്ഞു സർക്കാർ. ഈ ആവശ്യമുനയിച്ച് കൊണ്ടുള്ള ഈമെയിൽ സന്ദേശം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അയകുന്നുണ്ടെന്ന് പിഡിപി നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ ഡി ജി പി ക്ക് പിഡിപി പ്രത്യേക പരാതി നൽകും
അടിയന്തിര പ്രാധാന്യത്തോടെ അധികൃതർ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഇത്തരം പൈശാചിക കൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു
ഇത്തരം കൃത്യങ്ങൾക്ക് പിന്നിൽ ലഹരി മാഫിയകളുടെ കറുത്ത കരങ്ങൾ അജ്ഞാതമായി ഒളിഞ്ഞിരിപ്പുണ്ടോ എന്നത് അന്വേഷിക്കേണ്ടത് വളരെ അനിവാര്യമാണ് കാസർകോട് ജില്ലയിലെ ഏറ്റവും അടുത്ത് നടന്ന മറ്റൊരു വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കൂട്ട റാഗിംഗ് വീഡിയോ ലോകമാകെ പ്രചരിച്ചതാണ്. ഇത് രക്ഷിതാക്കളും സമൂഹവും വളരെ ആശങ്കയോടെ കൂടിയാണ് ഇതെല്ലാം കണ്ടു നിൽക്കുന്നത്
ജില്ലാ ഭരണാധികാരി ഇടപെടൽ നടത്തുകയും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ജില്ലാതല ആന്റി റാഗിംഗ് ടീം രൂപീകരിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു
തുടർ നടപടികളുടെ ഭാഗമായി ബോധവൽക്കരണതിന് ആവശ്യമായ ക്രമീകരണങ്ങൾ പഞ്ചായത്ത് ഭരണസമിതികൾ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തണമെന്നും അത്തരം പ്രവർത്തനങ്ങൾ എളുപ്പത്തിൽ പ്രാവർത്തികമാക്കുകയും സമൂഹത്തിൽ എത്തിപ്പെടുകയും സമൂഹം ജാഗ്രത പുലർത്തുന്നതിന് ഗുണകരമാകുകയും ചെയ്യുമെന്നും പിഡി പി നേതാക്കൾ അഭിപ്രായപെട്ടു. റാഗിംഗിനു ഇരയായ വിദ്യാർത്ഥിയെയും കുടുംബത്തെയെയും പിഡിപി നേതാക്കൾ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു

