KSDLIVENEWS

Real news for everyone

ബന്ധങ്ങളും സ്നേഹങ്ങളും വളർത്താനും പഴയ തലമുറകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും കുടുംബ സംഗമങ്ങൾക്ക് വർത്തമാന കാലത്ത് ഏറെ പ്രാധാന്യമുണ്ട്; അഷ്‌റഫ്‌ കർള

SHARE THIS ON

ഉദുമ: ബന്ധങ്ങളും സ്നേഹങ്ങളും വളർത്താനും പഴയ തലമുറയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും വർത്തമാന കാലത്തെ കുടുംബ സംഗമങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു.

കല്ലങ്കൈ തറവാട് കുടുംബ സംഗമവും, സോക്കർ ലീഗും 2024 ഉദുമ കിക്കോഫ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർള.

ഡിസേബിൾ ക്രികറ്റ് താരം അലി പാദാർ, സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ താരം മിറാന ഇഖ്‌ബാൽ, മുഖ്യ അതിഥികളായി.
മമ്മൂ സി ഐ ഡി, അബ്ദുള്ള കാഹു, അസ്‌കർ തുടങ്ങിയവർ സംസാരിച്ചു.

ഇഖ്ബാൽ മേനത്ത് സ്വാഗതം പറഞ്ഞു

error: Content is protected !!