KSDLIVENEWS

Real news for everyone

കോട്ടയത്ത് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുമരണം; ജീപ്പ് ദിശതെറ്റിവന്ന് ഇടിച്ചെന്ന് നാട്ടുകാര്‍

SHARE THIS ON

പൊൻകുന്നം: പൊൻകുന്നം-പാലാ റോഡിൽ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. മൂവരും ഓട്ടോയാത്രക്കാരാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരിക്ക്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. ഓട്ടോറിക്ഷ പൊൻകുന്നത്തുനിന്ന് കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരേവന്ന ജീപ്പ് ദിശതെറ്റിവന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തിടനാട് സ്വദേശിയായ ആനന്ദ് കൊടുങ്ങൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!