തീവണ്ടികളിലെ തിരക്ക്: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: തീവണ്ടികളിലെ ജനറൽകോച്ചിലെ ശ്വാസംമുട്ടിയുള്ള യാത്രയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ‘മാതൃഭൂമി’യിലെ ’ പരിഹരിക്കണം വാഗൺ ട്രാജഡി’ എന്ന കാമ്പയിൻ വാർത്ത പരിഗണിച്ച കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നോട്ടീസ് അയയ്ക്കും. 15 ദിവസത്തിനുള്ളിൽ ഡി.ആർ.എം. റിപ്പോർട്ട് നൽകണം. നവംബർ 11-ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.

