ജില്ലാ സ്കൂൾകലോത്സവം ഡിസംബർ അഞ്ചുമുതൽ ഒൻപതുവരെ: സംഘാടക സമിതി രൂപീകരിച്ചു

മുള്ളേരിയ : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ഡിസംബർ അഞ്ചുമുതൽ ഒൻപതുവരെ ജി.വി.എച്ച്.എസ്.എസ്. കാറഡുക്കയിൽ നടക്കും. കലോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം ചന്ദനടുക്കം ചീരുംബാ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. 12 വേദികളിലായാണ് മത്സരങ്ങൾ നടത്തുക. 15 ഉപസമിതികളും രൂപവത്കരിച്ചു. യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശ്, കാറഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ബി. ഷെഫീഖ്, സി.ജെ. സജിത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സവിത, സ്‌കൂൾ പ്രഥമാധ്യാപകൻ എം. സഞ്ജീവ, പ്രിൻസിപ്പൽ മീരാ ജോസ്, എം. പദ്‌മകുമാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ, കലാ-സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. (ചെയ), ബേബി ബാലകൃഷ്ണൻ (വർ. ചെയ), എസ്.എൻ. സരിത (വൈസ്. ചെയ.), എൻ. നന്ദികേശൻ (ജന. കൺ.), ഉദയകുമാരി, മണികണ്ഠൻ, രഘുറാം ഭട്ട്, നാരായണ ദേലംപാടി, എം. സഞ്ജീവ, മീരാ ജോസ് (ജോ. കൺ.), ദിനേശ് (ഖജാ.).

