KSDLIVENEWS

Real news for everyone

തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ മഴ തുടരുന്നു

SHARE THIS ON

തമിഴ്നാടിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ തമിഴ്നാട് – ആന്ധ്രാ പ്രദേശ് തീരം തൊടും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നതാണ്. ചെന്നൈ, തിരുവളളൂർ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് ഐഎംഡി പിൻവലിച്ചു. ഓറഞ്ച് അലേർട്ട് ആണ് ഈ രണ്ട് ജില്ലകൾക്കുമുള്ളത്. എന്നാൽ ചെങ്കൽപേട്ട് , കാഞ്ചീപുരം, വിഴപ്പുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലേർട്ട് തുടരും. ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയുണ്ട്.

അതേസമയം, കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി കര തൊടുന്നതിൻ്റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം ഇന്ന് പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!