KSDLIVENEWS

Real news for everyone

ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം വച്ച്‌ അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ ഗോളി മാര്‍ട്ടിനെസ് വിവാദത്തില്‍

SHARE THIS ON

ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍ വരെ അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹച്ചയാളാണ് അവരുടെ സൂപ്പര്‍ ഗോളി എമി മാര്‍ട്ടിനസ്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം താരം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ താരം പുരസ്കാരം കരസ്ഥാമാക്കിയശേഷം കാണിച്ച ആംഗ്യം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്ബോഴാണ് ലഭിച്ച പുരസ്കാരം വച്ച്‌ മാര്‍ട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് മാര്‍ട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം.

-രണ്ടു ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ താരം; ചരിത്രം കുറിച്ച്‌ ‘മെസിഗാഥ’

സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.



ഫൈനല്‍‌ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!