KSDLIVENEWS

Real news for everyone

അമേരിക്ക പുതുയുഗത്തിലേക്ക് ; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും , കനത്ത സുരക്ഷ

SHARE THIS ON

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്ബതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്.

അധികാര കൈമാറ്റത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങുകള്‍ക്കായി വാഷിങ്ടണ്‍ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. അതിനിടെ പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന്, വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ക്യാപിറ്റോള്‍ കലാപത്തിനെതിരെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഡോണള്‍ഡ് ട്രംപ് പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ട്രംപ് പറഞ്ഞു. സന്ദേശത്തില്‍ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!