മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍; തോക്കും വാഹനവും കണ്ടെടുത്തു

മംഗളൂരു: മംഗളൂരുവില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രതികള്‍ കവര്‍ച്ച ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായെന്ന് പൊലീസ് പറഞ്ഞു
തോക്ക് ധരിച്ചെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ന്നിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘം ബാങ്കിനകത്ത് കയറി തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.
സംഭവസമയം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയാണ് സംഘം എത്തിയത്.കവര്‍ച്ചക്കാര്‍ വന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.