നിയമസഭാ തെരഞ്ഞെടുപ്പ് : മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ. അതിസമ്പന്നൻ ശ്രേയാംസ് കുമാർ , കൈവശം 84.64 കോടി യുടെ സ്വത്ത്

തിരുവനന്തപുരം; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് എംവി ശ്രേയാംസ്കുമാറിന്. കല്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് 84.64 കോടിയുടെ സ്വത്താണുള്ളത്. 3.98 കോടിയുടെ ബാധ്യതയുള്ളതായും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
കൈയില്‍ 15,000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി 9.67 കോടിയും ഉണ്ട്. 74.97 കോടിയുടെ ഭൂസ്വത്തുമുണ്ട്. ഭാര്യ കവിത ശ്രേയാംസ്കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷവും 54 ലക്ഷത്തിെന്റ ഭൂസ്വത്തും ഉണ്ട്.
സമ്ബത്തില്‍ പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.
അഭിജിത്താണ്. കെഎസ് യു സംസ്ഥാന പ്രസിഡന്റായാ അദ്ദേഹത്തിന് 14,508 രൂപയുടെ സമ്ബാദ്യമാണുള്ളത്. കൈയിലുള്ള 3000 രൂപ, സഹകരണ സൊസൈറ്റിയിലെ ഓഹരിയായ 10,000 അടക്കമാണിത്. 1.73 ലക്ഷം ബാങ്ക് വായ്പയും ഉണ്ട്.

